കണ്മണിക്ക് ആറ് മാസമായോ അവന് വേണ്ടുന്നതൊന്നും മറക്കരുതേ
ആദ്യത്തെ ആറ് മാസങ്ങളില്‍ കുഞ്ഞിന് പോഷകം ലഭിക്കുന്നത് മുലപ്പാലില്‍ നിന്ന് മാത്രമാണ്. എന്നാല്‍ ആറ് മാസം ആയിക്കഴിഞ്ഞാല്‍ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ രുചിച്ചുനോക്കി ആസ്വദിക്കാനുള്ള സമയമാകും.
ആറ് മാസം പ്രായമുള്ള കുഞ്ഞിന് അവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തൊക്കെ പോഷക ഘടകങ്ങള്‍ ലഭിക്കണമെന്ന് നോക്കാം
കാല്‍സ്യം: എല്ലുകളുടെയും പല്ലുകളുടെയും വികാസത്തിന് കാല്‍സ്യം അത്യാവശ്യമാണ്.
ഇരുമ്പ്: ശരീരത്തിന്റെ വളരുന്ന ഭാഗങ്ങളിലേക്ക് ്ഓക്‌സിജന്‍ അടങ്ങിയ രക്തം കൊണ്ടുപോകാന്‍ ഇരുമ്പ് സഹായിക്കുന്നു.
സിങ്ക്: സിങ്ക് കോശങ്ങളുടെ റിപ്പയറിംഗും വളര്‍ച്ചയും മെച്ചപ്പെടുത്തുന്നു.
കൊഴുപ്പ്: കൊഴുപ്പ് കുഞ്ഞിനെ ഇന്‍സുലേറ്റ് ചെയ്യുകയും തലച്ചോറിന്റെ വികാസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
കാര്‍ബോഹൈഡ്രേറ്റ്‌സ്: കാര്‍ബോഹൈഡ്രേറ്റുകള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു.
പ്രോട്ടീന്‍: പ്രോട്ടീനുകള്‍ കോശങ്ങളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.
വിറ്റാമിനുകള്‍: വ്യത്യസ്ത വിറ്റാമിനുകള്‍ ഒരു കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് വ്യത്യസ്തമായ സംഭാവന ചെയ്യുന്നു. വിറ്റാമിന്‍ എ, ബി 1, ബി 2, ബി 3, ബി 6, ബി 12, സി, ഡി, ഇ, കെ എന്നിവ കുഞ്ഞിന് അത്യാവശ്യമാണ്.
ധാതുക്കള്‍: സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ കുഞ്ഞിന്റെ വളര്‍ച്ചയെ നേരിട്ട് സ്വാധീനിക്കുന്നു.
ആറുമാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാല്‍ തന്നെയാണ് പ്രധാനം. എന്നിരുന്നാലും പ്രഭാതഭക്ഷണത്തിനോ ഉച്ചഭക്ഷണത്തിനോ ഖര ഭക്ഷണം പരിചയപ്പെടുത്താം. ഒരു പഴമോ പച്ചക്കറിയോ മാത്രം പരിചയപ്പെടുത്തി നിങ്ങളുടെ കുഞ്ഞിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും ഭക്ഷണം കൊടുക്കുക. അവള്‍ നന്നായി പ്രതികരിക്കുകയും അലര്‍ജിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ആ പഴമോ പച്ചക്കറിയോ ഉപയോഗിച്ച് തുടരാം. സാവധാനം മറ്റ് ഭക്ഷണങ്ങളും പരീക്ഷിക്കാം.